Tuesday, November 17, 2026

പുതുവത്സരത്തില്‍ ലഹരി പാര്‍ട്ടി; പോലീസ് എത്തിയതറിഞ്ഞ യുവാവ് എട്ടാം നിലയില്‍നിന്ന് ചാടി, പിന്നെ സംഭവിച്ചത് കണ്ടോ

കൊച്ചി: പുതുവത്സരാഘോഷത്തിനായി ഫ്ലാറ്റില്‍ ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടര്‍ന്ന് റെയ്ഡിന് എത്തിയ പോലീസിനെ കണ്ട് 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വീണു പരുക്കേറ്റു.

കാര്‍ ഷെഡ്ഡിന് മുകളിലെ അലൂമിനിയം ഷീറ്റിലേക്കാണ് ഇയാള്‍ വീണത്. ഷീറ്റു തുളച്ചു താഴെ വീണ യുവാവിന്റെ തോളെല്ലിന് സാരമായി പരുക്കേറ്റു. തുടര്‍ന്ന് യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്.

സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു.ഇടുക്കി സ്വദേശിനി മരിയ ബിജു, കോഴിക്കോട് സ്വദേശി ഷിനോ മെര്‍വിന്‍, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീന്‍, അനീഷ് അനി, കായംകുളം സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ 5 പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ എല്ലാവരും മയക്കു മരുന്ന് വില്‍പ്പന നടത്തുന്നവരാണ്. യുവതിയുടെ മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Related Articles

Latest Articles