കണ്ണൂര്‍: പിതാവിന്റെ അടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുപുഴ തിരുമേനിയിലെ കുഴിമറ്റത്തില്‍ ജോബി (45) ആണു മരിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവ് മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് അടിയേറ്റതെന്നാണ് അറിയുന്നത്.
ഇന്നലെ രാത്രി കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണു മരണം സംഭവിച്ചത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

