ഇടുക്കി: സ്വന്തം മകനേയും കുടുംബത്തേയും തീവച്ച് കൊന്ന് പിതാവ്( Father Killed Son Family In Thodupuzha). ഇടുക്കിയിലെ തൊടുപുഴയിലാണ് അരുംകൊലപാതകം നടന്നത്. സംഭവത്തിൽ ഗൃഹനാഥൻ ഹമീദിനെ(79) പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തീപിടിച്ചതിനെത്തുടർന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാൾ അയൽക്കാരനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ(45), മരുമകൾ ഷീബ(45), പേരക്കുട്ടികളായ മെഹ്റു(16), അസ്ന(14) എന്നിവരാണ് മരിച്ചത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോൾ ഹമീദ് വീടിന് തീയിടുകയായിരുന്നു. ആസൂത്രിത കൊലപാതകമാണിതെന്ന് പോലീസ് അറിയിച്ചു. തീ കെടാതിരിക്കാൻ വീട്ടിലെ വാട്ടർ കണക്ഷൻ പൂട്ടിയിട്ടു. സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം കുട്ടികളിലൊരാൾ അറിയിച്ച വിവരത്തെ തുടർന്ന് ഓടി വീട്ടിലെത്തിയപ്പോൾ പുറത്തുനിന്നും കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുകയായിരുന്നു.
വീടിന്റെ വാതിലുകൾ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീയിട്ടത്. ഇതാണ് കുടുംബത്തിന് രക്ഷപ്പെടാൻ സാധിക്കാതെ വന്നത്. തുടർന്ന് വാതിൽ തകർത്താണ് അകത്തു കയറിയത്. ഹമീദ് പെട്രോൾ വീട്ടിൽ കരുതിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീയണയ്ക്കതിരിക്കാൻ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴിക്കിവിട്ടെന്നാണ് നിഗമനം. തുടർന്ന് നാട്ടുകാരാണ് തീയണച്ചത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…