Monday, April 29, 2024
spot_img

ലൂസിഫറിനെതിരെ പോലീസ് സേന; പ്രതിഷേധം സിനിമയിലെ പോലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യത്തിനെതിരെ

ലൂസിഫറിന്റെ പത്രപരസ്യത്തിൽ പ്രതിഷേധിച്ച്‌ പോലീസ് സേനയുടെ പരാതി. ലൂസിഫറിലെ മോഹൻലാൽ കഥാപാത്രം പോലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യത്തിൽ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുന്നെന്നും പറഞ്ഞാണ് പരാതി. കൂടാതെ ഇത്തരം പരസ്യങ്ങൾ ആവർത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും, സെൻസർ ബോർഡിനും പരാതി നൽകി. പോലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്‌ക്കരിക്കും എന്ന താക്കീതുമുണ്ട്.

“ചിത്രത്തിലെ നായകൻ യൂണിഫോമിലുള്ള ഒരു പോലീസ് ഓഫിസറെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന ചിത്രത്തോടൊപ്പം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന തരത്തിലുള്ള തലവാചകം ഉൾപ്പെടെയുള്ളതാണ് പ്രസ്തുത പരസ്യം. ഈ പരസ്യം കാണുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളിൽ ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന കാര്യത്തിൽ സംശയമില്ല. പോലീസിനെ മനഃപൂർവം ആക്രമിക്കുന്ന നിരവധി സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ നടന്നു വരുന്നുണ്ട്. മുൻപ് കൊടും ക്രിമിനലുകളായിരുന്നു പോലീസിനെ ആക്രമിച്ചിരുന്നുവെങ്കിൽ നിർഭാഗ്യവശാൽ ഇപ്പോൾ പോലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കൾക്കും പങ്കുള്ളതായി കാണുവാൻ കഴിയും. ഇതിനു പ്രേരകമാകുന്നതിൽ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്കു ചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

Related Articles

Latest Articles