Wednesday, May 22, 2024
spot_img

കേരളത്തിൽ തക്കാളിപ്പനി കൂടുന്നു! അതിർത്തിയായ വാളയാറില്‍ തമിഴ്നാട് പരിശോധന ശക്തം

പാലക്കാട്: കേരളത്തില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പരിശോധനശക്തമാക്കി. കേരളത്തില്‍ നിന്ന് കുട്ടികളുമായി അതിര്‍ത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്‍റെയും പൊലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിളുടെ ശരീശ ഊഷ്മാവ് പരിശോധിച്ചാണ് കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസിന്‍റെ മറ്റ് ലക്ഷണങ്ങളും പരിശോധിക്കുന്നുണ്ട്. കൈവെള്ളയിലും കാലടിയിലും വായിനകത്തും കൈകാല്‍ മുട്ടുകളുടെ ഭാഗത്തും ചൊറിച്ചില്‍, ചുവന്ന കുരുക്കളും തുടിപ്പും എന്നിവയാണ് തക്കാളിപ്പനിയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍.

മഴക്കാലമാണ് രോഗത്തിന്‍റെ തുടക്കകാലം. നേരിട്ടുള്ള സമ്ബര്‍ക്കം വഴി രോഗം പകരും. പാലക്കാട് നിലവില്‍ ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് പരിശോധനയ്ക്ക് തമിഴ്നാട് നിയോഗിച്ചിട്ടുള്ളത്.

Related Articles

Latest Articles