ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ് താരന്‍ . വരണ്ട ചര്‍മവും തലയില്‍ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്.
പുരികങ്ങളെയും കണ്‍പോളകളെയുമൊക്കെ താരന്‍ ബാധിക്കാം. താരന്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ഒന്ന്…ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകള്‍ക്കും മുടികൊഴിച്ചില്‍ അകറ്റാന്‍ മികച്ചതാണ്. വെളിച്ചെണ്ണയില്‍ ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് കാച്ചിയെടുത്ത് തണുത്ത ശേഷം മുടിയിലും ശിരോചര്‍മ്മത്തിലും പുരട്ടുക. ഇത് താരന്‍ അകറ്റാനും സഹായിക്കും.
രണ്ട്…തൈരില്‍ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍ താരനെ ചെറുക്കാന്‍ സഹായിക്കും. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ തൈരുമായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തലമുടിയില്‍ ഹെയര്‍ പാക്കായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
മൂന്ന്…കറ്റാര്‍വാഴ ജെല്‍ മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഒരു കപ്പ് തൈരും രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലുമായി കലര്‍ത്തുക. ഈ ഹെയര്‍ മാസ്ക് മുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

