Monday, October 19, 2026

ശരീരത്തിൽ കയറി പിടിക്കാൻ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് യുവതി ; വൈറലായി വീഡിയോ

തിരക്കേറിയ ബസില്‍ തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടുകയും ഇടിച്ചു നിലംപരിശാക്കുകയും ചെയ്ത യുവതിയാണ് (Man In Chokehold ) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. വൈറലായിരിക്കുന്നത് . ഒക്ടോബര്‍ 20ന് നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇത്.

ബ്രസീലിലെ ബെലാം സിറ്റിയിലാണ് ഈ സംഭവം നടന്നത് എന്നാണ് ഡെയ്ലി മെയില്‍ വീഡിയോ (Viral Video) പറയുന്നത്. മറ്റൊരു യാത്രക്കാരാനാണ് ഈ വീഡിയോ ചിത്രീകരിച്ചത്.

ജിമ്മിൽ പോയി ബസിൽ മടങ്ങിയ യുവതിയുടെ ശരീരത്തിൽ തിരക്കുള്ള ബസിൽ വച്ച് യുവാവ് കയറിപ്പിടിക്കുകയായിരുന്നു. പെട്ടെന്ന് യുവതി പ്രതികരിക്കുകയും. ഇയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം ബസിന്റെ തറയിലേക്ക് ഇടുകയും പിന്നീട് മൂക്കിലേക്ക് പലതവണ ആഞ്ഞിടിക്കുകയും ചെയ്തു.

എന്നാൽ യുവതിയുടെ കരുത്തിന് മുന്നിൽ ഒന്ന് അനങ്ങാൻ പോലുമാകാതെ ഇയാൾ നിലവിളിച്ചു.

അതേ സമയം യുവാവിനെ കൈയ്യോടെ പിടികൂടി കൈകാര്യം ചെയ്ത യുവതി മൂറെ അടക്കം ആയോധന കലകള്‍ പഠിക്കുന്ന വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ട്. (Female Martial Arts Expert)

തുടർന്ന് യുവതി ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും അക്രമിയെ പോലീസിന് കൈമാറുകയും ചെയ്തു.ഇയാൾക്കെതിരെ ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles