Saturday, May 11, 2024
spot_img

ഭക്തർക്ക് കടുത്ത എതിർപ്പ് !ശാർക്കര ദേവീക്ഷേത്ര മൈതാനത്തെ നവകേരള സദസ് വേദി മാറ്റി

മുഖ്യമന്ത്രിയുടെ നവകേരള സദസിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വേദി മാറ്റി. ഭക്തജനങ്ങളുടെ കടുത്ത എതിർപ്പ് മൂലമാണ് ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന പരിപാടിയുടെ വേദി തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തേക്ക് മാറ്റിയത്. ക്ഷേത്ര മൈതാനത്ത് വേദിയൊരുക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തീരുമാനം.

ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ വച്ച് സദസ് നടത്താൻ അനുമതി നൽകിയ ദേവസ്വം ബോർഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ നവകേരള സദസ്സിനായി നടക്കുന്ന സ്കൂൾമതിൽ പൊളിക്കലിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles