Saturday, January 10, 2026

ബ്ലേഡ് ഉപയോഗിച്ച് സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ച് പതിനഞ്ചുകാരി; പിന്നാലെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: സുഹൃത്തിന്‍റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരി ബസ് സ്റ്റാന്‍ഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പതിനഞ്ചുകാരിയാണ് സുഹൃത്തിന്‍റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചത്.

പെണ്‍കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്. ബസ് ജീവനക്കാരനായ യുവാവിനാണ് പരിക്കേറ്റത്. നിലവിൽ പെണ്‍കുട്ടിയെയും യുവാവിനെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നാണ് വിവരം.

Related Articles

Latest Articles