Tuesday, May 14, 2024
spot_img

‘ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടും’:അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ദില്ലി:മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

‘അദ്ദേഹത്തിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടും. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles