ഇസ്ലാമാബാദ്: ഭീകരരെ പനപോലെ വളർത്തുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഭീകരർ. പാകിസ്ഥാൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്രീക് -ഇ-താലിബാന്റെ ആക്രമണത്തിൽ മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായിരിക്കുകയാണ്. ഭീകരരെ പ്രതിരോധിക്കുന്നതിനിടെ അഞ്ച് പാക് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ വസീറിസ്ഥാൻ മേഖലയിലെ മിറാൻ ഷാ പട്ടണത്തിലാണ് ആക്രമണം നടന്നത്. എന്നാൽ താലിബാനും പാകിസ്ഥാനും തമ്മിലുള്ള വേലിതർക്കം ഒരാഴ്ചയ്യായി രൂക്ഷമാണ്. പാക് അതിർത്തിയിൽ നടന്ന ഭീകരാക്രമണം ഇതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ.
അതേസമയം ഡ്യൂറന്റ് അതിർത്തിയിൽ പാകിസ്ഥാൻ കമ്പിവേലികെട്ടി അടയ്ക്കുന്നതിനെതിരെ സ്ഥിരം അതിർത്തി കടക്കാറുള്ള താലിബാൻ ഭീകരർ എതിർപ്പ് അറിയിച്ചിരുന്നു. പാകിസ്ഥാൻ അഫ്ഗാനിൽ കടത്തിവിട്ട ലഷ്ക്കർ, ജയ്ഷെ മുഹമ്മദ് ഭീകരസംഘടനകളോടുള്ള അമർഷം താലിബാൻ തുറന്ന് പ്രകടിപ്പിച്ചിരുന്നു. 2007 മുതൽ അഫ്ഗാൻ പാകിസ്ഥാൻ അതിർ ത്തിയിൽ തെഹ് രിക്-ഇ-താലിബാൻ പാക് സൈന്യത്തിനെതിരെ പോരാടുകയാണ്.
മാത്രമല്ല നിലവിലെ അഫ്ഗാൻ പിടിച്ച താലിബാനെതിരാണ് തെഹരിക് ഇ താലിബാൻ. ഭരണകൂടത്തെ ധിക്കരിച്ചാണ് ഇവർ പാകിസ്താനെതിരെ പോരാടുന്നത്. 3000 നും 5000നും ഇടയിൽ ഭീകരരും അവരുടെ കുടുംബങ്ങളുമാണ് പാക് അതിർത്തി കടന്ന് സ്ഥിരതാമസമാക്കിയിരിക്കുന്നത്.എന്നാൽ ഇതിനിടെ, അഫ്ഗാനിൽ താലിബാൻ അധികാരമേറ്റശേഷം പാകിസ്ഥാനെതിരെ തെഹ്രീക്-ഇ-താലിബാൻ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…