Saturday, January 10, 2026

നടിയും ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വനിതാ ചെയർപേഴ്സണുമായിരുന്ന പ്രസന്നാ സുരേന്ദ്രൻ അന്തരിച്ചു

കൊച്ചി: സാമൂഹിക പ്രവർത്തകയും ചലചിത്ര നടിയും ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വനിതാ ചെയർപേഴ്സണുമായിരുന്ന പ്രസന്നാ സുരേന്ദ്രൻ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചിത്രങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിമിരം എന്ന ചിത്രം ഈയിടെ ഒ.ടി.ടി വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബർമുഡയാണ് അവസാനം അഭിനയിച്ച ചിത്രം. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടനയുടെ സംസ്ഥാന വനിത ചെയർപേഴ്സണായും പ്രവർത്തിച്ചു വരുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles