Sunday, May 19, 2024
spot_img

വിനയന്റെ ക്വാളിറ്റി ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്തംബർ 8 ന് ; സഹൂമിക പരിഷ്‌കർത്താവ് ആറാട്ടുപുഴ വേലായുധ പണിയ്ക്കരെ ആസ്പദമാക്കി ഒരുക്കിയ സിനിമയിൽ സിജു വിത്സൺ നായകനാകുന്നു

തിരുവനന്തപുരം : സിജു വിത്സനെ നായകനാക്കി സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബർ 8-ന് തിയേറ്ററുകളിലെത്തും . ബി​ഗ് ബജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് സിനിമ തിയറ്ററിൽ എത്തുന്നത്. സിനിമയ്‌ക്കായിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ട്രെയ്‌ലർ പുറത്തുവന്നത് മുതൽ ചിത്രം സഹൂമിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിനയൻ സംവിധാനം ചെയ്ത ചിത്രം റീലിസിന്മുമ്പ് തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ് . സെപ്റ്റംബർ എട്ടിന് തന്നെ ജിസിസിയിലും സിനിമ റിലീസ് ചെയ്യും.

സിനിമയുടെ ട്രെയിലറും വീഡിയോ ​ഗാനവും മേക്കിം​ഗ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. അത്ഭുത ദ്വീപിന് ശേഷം വിനയന്റെ ക്വാളിറ്റി ബ്രഹ്മാണ്ഡ ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ട് എന്ന് അടിവരയിടുന്നതാണ് പുറത്തുവിട്ട ട്രെയിലർ. ‘അത്ഭുത ദ്വീപ്’ ചെയ്യുന്ന സമയത്തു തന്നെ മനസ്സിലുണ്ടായ ഒരു സിനിമയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടെന്ന് വിനയൻ പറയുന്നു. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത് .

കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത് . ഷാജികുമാർ ആണ് സിനിമയുടെ ഛായാഗ്രഹകൻ .

Related Articles

Latest Articles