Saturday, October 3, 2026

ഒടുവിൽ ആശ്വാസം ! തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി; കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത് കെഎസ്ഇബിയുടെ എയർ ലിഫ്റ്റ് ഉപയോഗിച്ച്

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി. ഇന്ന് ഉച്ചയോടെയാണ് കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഒരു മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കാനായത്. ഇതോടെ കൂട്ടിൽ നിന്ന് പുറത്തു ചാടിയ മൂന്നു കുരങ്ങുകളെയും കൂട്ടിനകത്താക്കാൻ സാധിച്ചു. ചാടിപ്പോയ മൂന്ന് കുരങ്ങുകളിൽ രണ്ടെണ്ണം ചൊവ്വാഴ്ച തന്നെ കൂട്ടിൽ തിരികെ എത്തിയിരുന്നെങ്കിലും ഒരു കുരങ്ങ് അധികൃതർക്ക് തലവേദന സൃഷ്ടിച്ച് മരത്തിൽ തുടരുകയായിരുന്നു.

മൂന്ന് കുരങ്ങുകളും കൂട്ടില്‍ കയറാത്തതിനെ തുടര്‍ന്ന് മൃഗശാലക്ക് അവധി നല്‍കിയിരുന്നു.
ദേഹമാകെ വെള്ള രോമങ്ങള്‍, മുഖവും കൈകളും കാലുകളും കറുപ്പ് നിറവുമുള്ള ഹനുമാൻ കുരങ്ങുകൾ ഇന്ത്യയിൽ പ്രധാനമായും ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്‌ കാണപ്പെടുന്നത്. ഇന്ത്യ കൂടാതെ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കണ്ടു വരുന്നുണ്ട്.

Related Articles

Latest Articles