Saturday, October 24, 2026

സാമ്പത്തിക പ്രതിസന്ധി ; ഒടുവിൽ കേരളീയം പദ്ധതി ഉപേക്ഷിച്ച്പിണറായി സർക്കാർ

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ കേരളീയം പരിപാടി നടത്തേണ്ടെന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാർ . കഴിഞ്ഞ കൊല്ലം നവംബറിൽ നടത്തിയ കേരളീയം പരിപാടിക്ക് കൂടുതലും വിമർശനങ്ങളായിരിന്നു . എന്നാൽ സർക്കാർ അതൊന്നും വകവെക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഇതിനെ തുടർന്ന് എല്ലാ വർഷവും കേരളീയം നടത്താം എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.

അതേസമയം കഴിഞ്ഞ നവംബറില്‍ നടന്ന കേരളീയം ഇത്തവണ ഡിസംബറിലേക്ക് മാറ്റിയിരുന്നു. പിന്നീട് ജനുവരിയിലേക്ക് മാറ്റിയെങ്കിലും പരിപാടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വൻതോതിൽ ധനസമാഹരണം ഈ സാഹചര്യത്തിൽ വേണ്ടെന്നാണ് സർക്കാർ തലത്തിലെ ധാരണ. ധനപ്രതിസന്ധിയെത്തുടർന്ന് പദ്ധതി ചെലവുകൾ പകുതി വെട്ടിക്കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളീയം വേണ്ടെന്ന് വയ്ക്കുന്നത് എന്നാണ് സർക്കാരിന്റെ വിശദീകരണം

Related Articles

Latest Articles