Friday, May 17, 2024
spot_img

ആ-ക്ര-മ-ണ-ത്തി-ന് വേണ്ടി ഒരു വർഷത്തോളം ഭീ-ക-ര-ർ പരിശീലനം നടത്തിയിരുന്നതായി കണ്ടെത്തൽ !

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം, ഏകദേശം ഒരു വർഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ തെളിവുകൾ ഇസ്രായേൽ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിരിക്കുകയാണ്. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് വേണ്ടി ഒരു വർഷത്തോളം ഭീകരർ പരിശീലനം നടത്തിയിരുന്നതായാണ് കണ്ടെത്തൽ. കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പക്കൽ നിന്നും ലഭിച്ച രേഖകൾ, ഭൂപടങ്ങൾ, ആയുധങ്ങൾ എന്നിവയിൽ നിന്നാണ് ഇസ്രായേലിന് ഈ നിർണ്ണായക വിവരം ലഭിച്ചിരിക്കുന്നത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത് വഴി മിഡിൽ ഈസ്റ്റും ഇസ്രായേലുമായുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. പരമാവധി ഇസ്രായേലികളെ കൊലപ്പെടുത്തുക, പരമാവധി പേരെ ബന്ദികളാക്കുക എന്നതായിരുന്നു ഹമാസിന് ലഭിച്ച നിർദ്ദേശം.

ഇതിനായി, ഇറക്കുമതി ചെയ്ത എകെ-47 റൈഫിളുകൾ, റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ, ഹാൻഡ്ഗണ്ണുകൾ എന്നിവ ഉപയോഗിക്കാനുള്ള വിദഗ്ധ പരിശീലനം ഗാസ മുനമ്പിൽ വച്ച് ഹമാസ് ഭീകരർക്ക് ലഭിച്ചിരുന്നു. ഇസ്രായേലിലെ ഓരോ നഗരങ്ങളുടെയും വലിപ്പവും ആകൃതിയും മറ്റ് പ്രത്യേകതകളും ഹമാസ് വിശദമായി പഠിച്ചു. ഇസ്രായേലിന്റെ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫുകളും അവർ പഠനവിധേയമാക്കി. ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന വിധത്തിൽ ജൂതരാഷ്‌ട്രത്തെ പ്രകോപിപ്പിക്കണമെന്നായിരുന്നു ഹമാസിന്റെ ഉദ്ദേശ്യം. അതുമൂലം ഗാസയിലെ സാധാരണക്കാർക്ക് ജീവഹാനിയുണ്ടാകുന്നതും ഹമാസിന് സ്വീകാര്യമായിരുന്നു. കാരണം ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ അടുത്ത കാലത്തായി ഉടലെടുത്തിട്ടുള്ള ബന്ധങ്ങളെ തച്ചുടയ്‌ക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. അതിനായി സാധാരണക്കാരെ ബലിയർപ്പിക്കാനും അവർ തയ്യാറായിരുന്നുവെന്ന് ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.

അതേസമയം, ഗാസയിൽ ഉടനെ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും വ്യക്തമാക്കി. ഗാസയിൽ നിന്നും ഹമാസ് ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗാസയെ നിരായുധീകരിച്ച് താത്കാലിക നിയന്ത്രണം ഇസ്രയേൽ ഏറ്റെടുക്കും. ഉത്തര ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടമായികഴിഞ്ഞിരിക്കുകയാണ്. അവർക്ക് അവിടെ നിലവിൽ ഒളിയിടങ്ങളില്ലാത്ത വിധത്തിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കരയിൽ നിന്നും തുരങ്കങ്ങളിൽ നിന്നും ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയിരിക്കുന്നതിനാൽ വിജയം കൈവരിക്കുന്നത് വരെയും ശക്തമായ പോരാട്ടം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. കൂടാതെ, ഹിസ്ബുള്ളക്കും ശക്തമായ മുന്നറിയിപ്പ് ഇസ്രയേൽ പ്രധാനമന്ത്രി നൽകുകയുണ്ടായി. യുദ്ധത്തിൽ ഇടപെടരുത്, ഇടപെട്ടാൽ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും ആൾനാശമെന്നും വ്യോമമാർഗത്തിലും കരമാർഗത്തിലും യുദ്ധം നടക്കുന്നത് അവർക്ക് അറിവുള്ളതാണ്. ഹിസ്ബുള്ളയുടെ നിലപാട് ലെബനന്റെ വിധി നിർണയിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles