Wednesday, September 23, 2026

ളാഹയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

പത്തനംതിട്ട: ശബരിമല (Sabarimala) തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. ദര്‍ശനം കഴി‍ഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. ളാഹ ചെളിക്കുഴിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായി കത്തി നശിച്ചിരുന്നു.

വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles