Wednesday, May 22, 2024
spot_img

വീണ്ടും തീപിടിത്തം: ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

ചേർത്തല: വീണ്ടും തീപിടിത്തം. ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിയിലാണ് സംഭവം(Fire Breaksout In Plywood Factory). പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലര്‍ച്ചെ തീപിടിച്ചത്. കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. മൂന്നു മണിക്കൂറോളമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 100ലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ഇതിനോട് ചേര്‍ന്നു തന്നെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്.

അതേസമയം ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞ ഉടൻ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്ന് 12 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി. കമ്പനിയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയതായാണ് വിവരം. പുലര്‍ച്ചേ ഇടിയും മിന്നലും ഉണ്ടായിരുന്നു, ഇതേ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

Related Articles

Latest Articles