Sunday, May 19, 2024
spot_img

എറണാകുളത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു; അപകടം കണ്ട് കെട്ടിടത്തിൽ നിന്ന് ചാടിയ രണ്ട് പേർക്ക് പരിക്ക്

ഇടപ്പള്ളി:എറണാകുളത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു (Fire). ഇടപ്പള്ളി കുന്നുംപുറത്താണ് സംഭവം.
മുകൾ നിലയിൽ ലോഡ്ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തേക്ക് എത്തിക്കുകയാണ് ഇപ്പോൾ. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനംആരംഭിച്ചത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഷീറ്റ് കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം.

രാവിലെയായിരുന്നു സംഭവം. ആളുകൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. തീപിടിത്തമുണ്ടായതിനെ തുടർന്ന് ചിലർ അടുത്തുള്ള കെട്ടിടത്തിലേയ്‌ക്ക് ചാടി. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഗ്നിശമന സേന എത്തിയ ശേഷം കെട്ടിടത്തിൽ കുടുങ്ങിയ മറ്റുള്ളവരെ രക്ഷപ്പെടുത്തി.ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തമുണ്ടാവാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles