Thursday, May 2, 2024
spot_img

“ഇത് കലിയുഗം… ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചത് ഇപ്പോൾ സംഭവിക്കുന്നു; പ്രമുഖ പോഡ്കാസ്റ്ററുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ച

ദില്ലി: ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമുഖ പോഡ്കാസ്റ്റര്‍ ജോ റോഗന്‍. മഹാമാരിയുടെ പ്രതിസന്ധിയും നിറഞ്ഞ ഈ കാലഘട്ടത്തെക്കുറിച്ചും ഇത് കലിയുഗമാണെന്നും ഹിന്ദുമതം മുൻപ് പ്രവചിച്ചിരുന്നു. തന്‍റെ ചിന്തകള്‍ വരച്ചുകാട്ടുന്ന നാല് കള്ളികളുള്ള ഒരു ചിത്രവും ജോ റോഗന്‍ ഇതോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരതയും മഹാമാരിയുടെ പ്രതിസന്ധിയും നിറഞ്ഞ ഈ കാലഘട്ടം ഭ്രാന്ത് നിറഞ്ഞ ഒന്നാണ്. പക്ഷെ ഈ ഭ്രാന്ത് നിറഞ്ഞ കാലഘട്ടം അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണെന്നും ജോ റോഗന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജോ റോഗന്റെ വാക്കുകൾ ഇങ്ങനെ:

“നമ്മള്‍ ഇപ്പോള്‍ കലിയുഗത്തിലാണ്. അത് സംഘര്‍ഷത്തിന്‍റെ കാലഘട്ടമാണ്. ഇത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദുമതം പ്രവചിച്ചതാണ്. മനുഷ്യസംസ്‌കാരം പ്രവചിക്കപ്പെട്ടതുപോലെയാണ് നീങ്ങുന്നത്. നമ്മളെയും നമുക്ക് ചുറ്റുമുള്ള ലോകത്തെയും മേല്‍ഗതിയിലേക്കുയര്‍ത്താന്‍ നമ്മള്‍ ആവുന്ന രീതിയില്‍ നന്മ ചെയ്യണം. അതേ സമയം ഈ ലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ ഭ്രാന്തമായ അവസ്ഥ അനന്തമായി നീളുന്ന ഒരു പരിവര്‍ത്തനപ്രക്രിയയുടെ ഭാഗമാണ്”.- എന്നും അമേരിക്കക്കാരനായ ജോ റോഗന്‍ വിശദീകരിക്കുന്നു.

Related Articles

Latest Articles