Monday, April 29, 2024
spot_img

ആനമുടിചോല ദേശീയോദ്യാനത്തില്‍ കാട്ടുതീ പടരുന്നു; വീടുകളും മൃഗങ്ങളും തീയില്‍ പെട്ടു, തീ പടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ അഗ്നിശമന സേന

മൂന്നാര്‍: ആനമുടിചോല ദേശീയോദ്യാനത്തില്‍ കാട്ടുതീ പടരുന്നു. മൂന്ന് ദിവസത്തിനിടെ 50 ഹെക്ടറോളം ഭൂമിയിലെ ജൈവവൈവിധ്യങ്ങള്‍ കത്തിനശിച്ചു. കാട്ടുതീ പടരുന്നത് വന്യമൃഗങ്ങള്‍ക്കടക്കം ഭീഷണിയാണ്. സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട്, പശു എന്നിവയും തീയില്‍ പെട്ടു.

ദേശീയോദ്യാനത്തിന്റെ ഭാഗമായ മന്നവന്‍ചോലയ്ക്ക് സമീപമാണ് നിലവില്‍ തീപടരുന്നത്. അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ തീ പടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

ഫയര്‍ബ്രേക്കുള്‍പ്പെടെ ഒരുക്കി ദേശീയോദ്യാനത്തിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് വനംവകുപ്പ് അധികൃതര്‍ ശ്രമിക്കുന്നത്. വനപാലകരും ട്രൈബല്‍ വാച്ചര്‍മാരുമടക്കം 50 ല്‍ അധികം ആളുകളാണ് ഇതിനായുള്ളത്. നാട്ടുകാരുടെ അടിയന്തര സഹായവും വനംവകുപ്പ് തേടിയിട്ടുണ്ട്. മൂന്നുദിവസമായി മലമടക്കുകളെ തീ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles