കടയ്ക്കല്‍:റബ്ബര്‍ പുകപ്പുരയില്‍ നിന്ന് വീട്ടിലേക്ക് തീപടര്‍ന്ന് വന്‍ നാശം. മൂന്നരടണ്‍ റബര്‍ ഷീറ്റും വീട്ടുപകരണങ്ങളും കത്തിനശിച്ചു.
ദര്‍പ്പക്കാട് അംബേദ്കര്‍ ഗ്രാമം പനമൂട്ടില്‍ ഹൗസില്‍ ഷിബുമോന്റെ വീട്ടില്‍ കഴിഞ്ഞദിവസം വെളുപ്പിനാണ് സംഭവം. ചിതറയിലെ റബ്ബര്‍ വ്യാപാരിയായ ഷിബുവിന്റെ വീടിനോടുചേര്‍ന്നുള്ള റബ്ബര്‍ പുകപ്പുരയില്‍നിന്ന് തീ വീട്ടിലേക്ക് പടരുകയായിരുന്നു.
തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ ശബ്ദംകേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പാചകവാതക സിലിന്‍ഡര്‍ ഉടന്‍ പുറത്തേക്ക് മാറ്റിയതും സമീപത്ത് റബ്ബര്‍ ഷീറ്റ് ലോഡുമായി കിടന്ന ടെമ്ബോയിലേക്ക് തീ പടരാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
വീടിനു സാരമായ തകരാറുണ്ടായി. ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവയും കത്തിനശിച്ചു. നാട്ടുകാരും കടയ്ക്കലില്‍നിന്നെത്തിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

