Wednesday, May 22, 2024
spot_img

ഇവന്റ് മാനേജ്മെൻറ് കമ്പനി ഗോഡൗണിൽ അഗ്നിബാധ ; തീ അണയ്ക്കാൻ ശ്രമം തുടർന്ന് ഫയർഫോഴ്സ്

തൃശൂർ : പെരിങ്ങാവിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ അണയ്ക്കാനുള്ള ശ്രമത്തിൽ ഒരു ഫയർമാൻ കുഴഞ്ഞു വീണു. കുന്നംകുളം ഫയർഫോഴ്സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞു വീണത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് കോടി രൂപയുടെ സാധനങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നതായി ഉടമയായ ഷംസുദിൻ പറയുന്നു. സാധനങ്ങൾ പൂർണമായും കത്തി നശിച്ചെന്നും ഇയാൾ പറഞ്ഞു.

Related Articles

Latest Articles