Saturday, September 19, 2026

ജിദ്ദ ഹരാമൈൻ അതിവേഗ റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഹരാമൈൻ അതിവേഗ റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം. തീപിടുത്തത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഹൈ സ്പീഡ് റെയിൽ സംവിധാനത്തിലാണ് തീപിടുത്തമുണ്ടായത്.

സൗദി സിവിൽ ഡിഫൻസ് സർവീസിന്റെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം തീപിടുത്തം ഇറാന്‍റെ സഹായത്തോടെ.യുള്ള അട്ടിമറി ആണെന്ന ആരോപണങ്ങളും പുറത്തുവരുന്നുണ്ട്.

വിശുദ്ധ നഗരമായ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ സർവീസ് നടത്താൻ സ്ഥാപിച്ചതാണ് ഹരാമൈൻ അതിവേഗ റെയിൽവേ സ്റ്റേഷൻ. ചെങ്കടൽ തുറമുഖമായ ജിദ്ദ വഴി മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ 450 കിലോമീറ്റർ (280 മൈൽ) യാത്രക്കാരെ എത്തിക്കാൻ ഈ സംവിധാനത്തിന് കഴിയും.

Related Articles

Latest Articles