Sunday, May 19, 2024
spot_img

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം; ഒരുമുറി പൂര്‍ണമായും കത്തി നശിച്ചു

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം. വീടിന്റെ ഒരു മുറി മുഴുവന്‍ കത്തി നശിച്ചു. ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് ആണ് തീപിടിച്ചത്. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടിച്ചത്. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായതെന്ന് അയല്‍വാസികള്‍ പറയുന്നു. അയല്‍വാസികളാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles