അറ്റകുറ്റപ്പണിക്കിടെ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചതിനെ തുടർന്ന് കാണാതായ നാവിക നാവികൻ്റെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ കാണാതായ സീതേന്ദ്ര സിങ്ങിൻ്റെ മൃതദേഹം ഇന്ന് കണ്ടെത്തിയതായി നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൾ സ്ഥിരീകരിച്ചു.
നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയും ഇന്ത്യൻ നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥരും സിങ്ങിൻ്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തിയതായും , അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ നാവികസേന യോക്ക്‌യാർഡിൽ അറ്റകുറ്റപ്പണി പുരോഗമിച്ച് കൊണ്ടിരിക്കെ ഇക്കഴിഞ്ഞ 21 ന് വൈകുന്നേരമായിരുന്നു അപകടം.സംഭവത്തിൽ ഇന്ത്യൻ നാവിക സേന അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ പിറ്റേദിവസം രാവിലെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തദ്ദേശീയമായി നിർമിച്ച ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.

