Sunday, January 11, 2026

കോഴിക്കോട് ഫർണിച്ചർ കടയിൽ തീപിടിത്തം; ഫർണിച്ചറുകൾ കത്തിനശിച്ചു

കോഴിക്കോട്: ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപിടിത്തം. ഓമശ്ശേരി-താമരശ്ശേരി റോഡില്‍ സബ്ഹാന്‍ ഫര്‍ണിച്ചര്‍ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഇന്നുച്ചയ്ക്ക്12 മണിയോടുകൂടിയായിരുന്നു സംഭവം. സംഭവത്തിൽ ഫര്‍ണിച്ചറുകള്‍, തലയിണകള്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. മുക്കത്തുനിന്ന് അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടയുടെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

Related Articles

Latest Articles