Sunday, January 11, 2026

തിരുവനന്തപുരം പിആർഎസ് ആശുപത്രിയ്ക്ക് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം; അഞ്ചോളം കടകളിലേക്ക് തീ പടർന്നുപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ തീപിടുത്തം. കരമന പിആർഎസ് ആശുപത്രിയ്ക്ക് സമീപമുള്ള ആക്രിക്കടയിലാണ് തീപിടിച്ചത് (Fire Breaksout In Shop). ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വശങ്ങളിൽ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.

ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിച്ചിരിക്കുന്നത്. ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഇതിനോട് ചേർന്ന് അഞ്ചോളം കടകളും തീപിടിച്ചതിന് തൊട്ടുപുറകിൽ ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ നാട്ടുകാർ മാറ്റിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ടയറാണ് കത്തിപ്പടർന്നുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles