സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിങ് സെന്‍ററിലുണ്ടായ തീപ്പിടുത്തത്തില്‍ 15 വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം . വെള്ളിയാഴ്ച വൈകിട്ടോടെയാണ് സാര്‍ത്ഥനയിലെ തക്ഷശില എന്ന വാണിജ്യ കെട്ടിട സമുച്ചത്തിന്റെ നാലാം നിലയിൽ തീപിടുത്തമുണ്ടായത്. ഒരു ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനവും നൃത്ത വിദ്യാലയവുമാണ് ഈ നിലയിൽ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. തീപിടുത്തത്തെത്തുടർന്ന് കെട്ടിടത്തില്‍ കുടുങ്ങിയ പലരും ജനാലകൾ വഴി താഴേയ്ക്ക് ചാടി. ചാട്ടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പ്രധാനമന്ത്രിയെ നരേന്ദ്രമോദി തീപിടുത്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഗുജറാത്ത് സര്‍ക്കാരിനോട് ലഭ്യമായ എല്ലാ സഹായങ്ങളും നല്കാനും മോദി നിര്‍ദേശം നല്കി.
പിന്നാലെ സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

