Sunday, May 19, 2024
spot_img

അന്ന് വിജയ് ദേവരക്കൊണ്ട ഇന്ന് വിശ്വക് സെന്‍: നടനെ ഇറക്കി വിട്ട് ജേർണലിസ്റ്റ്; അവതാരകയ്‌ക്കെതിരെ അപകീര്‍ത്തി കേസുമായി നടന്‍

ഹൈദരാബാദ്: ചാനൽ ചർച്ചയ്ക്കിടെ തെലുങ്ക് നടൻ വിശ്വക് സെന്നിനെ പുറത്താക്കിയ മാധ്യമപ്രവർത്തകയ്ക്ക് നേരെ കേസ്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് വിശ്വക് സെന്‍ ടിവി9 ന്റെ വാർത്താ അവതാരക ദേവിയ്‌ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

കഴിഞ്ഞദിവസം ചാനൽ ചർച്ചയ്ക്കിടെ സ്റ്റുഡിയോയിൽ നിന്നും ദേവി നടനെ ഇറക്കി വിടുകയായിരുന്നു. ചര്‍ച്ചയ്ക്കിടെ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുപിതയായ ദേവി തന്നോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തക സെന്നിന് നേരെ പൊട്ടിത്തെറിക്കുന്നതിന്റെയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അവതാരക നടന് വിഷാദ രോഗമുണ്ടെന്ന് പറഞ്ഞതോടെയായിരുന്നു തർക്കം ആരംഭിച്ചത്. തുടർന്ന് വ്യക്തിപരമായി തന്നെ ആക്രമിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നും, നിങ്ങളുടെ നാവ് ശ്രദ്ധിക്കുക എന്നും നടൻ പറഞ്ഞു. ഇതിൽ പ്രകോപിതയായ അവതാരക നടനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിനു പിന്നാലെ തന്റെ സ്റ്റുഡിയോയിൽ നിന്ന് പുറത്തുകടക്കാൻ അവതാരക പലതവണ
ആക്രോശിച്ചു. ഇതിനെതിരെയും നടൻ പ്രതികരിച്ചു. ശേഷം താരം തന്റെ സീറ്റിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

തുടർന്ന് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ദേവിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ അപകീര്‍ത്തി കേസ് കൊടുത്തത്. തന്നെ വിഷാദ രോഗി, ഭ്രാന്തന്‍ സെന്‍ എന്നിങ്ങനെ വിളിച്ച് അപമാനിച്ചതായി വിശ്വക് സെന്‍ ആരോപിക്കുന്നു. അതേസമയം നേരത്തെ വിജയ് ദേവരക്കൊണ്ടയുടെ അര്‍ജുന്‍ റെഡ്ഡിയുടെ പ്രചാരണത്തിനിടയിലും ദേവിയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

 

Related Articles

Latest Articles