Wednesday, May 8, 2024
spot_img

ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി രാജ്യത്ത് ആദ്യ ഓപ്പൺ ഹാർട്ട് സർജറി; വിജയകരമായ ശസ്ത്രക്രിയ നടന്നത് ത്രിപുരയിൽ

ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി ആദ്യ ഓപ്പൺ ഹാർട്ട് സർജറി ത്രിപുരയിലെ GBP ഹോസ്പിറ്റലിൽ വിജയകരമായി നടന്നു. ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ സംഗീർണ്ണവും രോഗിക്കും ഡോക്ടർമാർക്കും അത് നിര്ണായകവുമാണ്. പരിമിതമായ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഉള്ളതെങ്കിലും ഇത്തരം ശസ്ത്രക്രിയകൾ തുടർന്നും നടത്തുമെന്ന് പ്രിൻസിപ്പൽ മഞ്ജുശ്രീ റോയ് പറഞ്ഞു. “ഇത് ആദ്യമായാണ് എന്റെ നിരീക്ഷണത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്. എല്ലാ സാങ്കേതിക വിദഗ്ധരും അനസ്‌തേഷ്യോളജിസ്റ്റുകളും. സ്റ്റാഫ് നഴ്‌സുമാരും ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയിൽ വളരെ നിർണായകമായ പങ്ക് വഹിച്ചു. ജിബി പന്ത് ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി (സിടിവിഎസ്) വിഭാഗത്തിന്റെ കൺസൽട്ടന്റ് ഡോ കനക് നാരായൺ ഭട്ടാചാര്യ പറഞ്ഞു.

രാജ്യത്തെ അടിസ്ഥാന വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. സർക്കാർ സ്വകാര്യ ആശുപ്രത്രികളിൽ ഗുണഭോക്താക്കൾക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കും.

Related Articles

Latest Articles