ദില്ലി: രാജ്യം പോളിംഗ് ബൂത്തിലെത്താന്‍ ഇനി ഒരു ദിനം മാത്രം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടിംഗ് നാളെ നടക്കും. പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലത്തിലെ വോട്ടര്‍മാരാണ് വ്യാഴ്ഴ്ച വിധിയെഴുതുന്നത്. ദക്ഷിണേന്ത്യയില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലേയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലേയും വോട്ടെടുപ്പ് ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാകും.
നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 8 ഇടത്താണ് ആദ്യഘട്ട വോട്ടെടുപ്പ്. ഉത്തരാഖണ്ഡിലെ അഞ്ച് മണ്ഡലങ്ങളും ഒന്നാം ഘട്ടത്തില്‍ വിധിയെഴുതും.

