Monday, October 5, 2026

അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി ; ജല സാമ്പിളുകൾ പരിശോധനക്കയച്ച് ഫിഷറീസ് അധികൃതർ

കൊല്ലം അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകുന്നേരം മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെയോടെ ഇവ കരയ്ക്കടിഞ്ഞ് തുടങ്ങി. ഇത്ര വ്യാപകമായി എല്ലാ കടവിലും മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നത് കാണുന്നത് ഇത് ആദ്യമായാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു

കെമിക്കൽ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വാഹനങ്ങളിൽ ഇവിടെ കായലിൽ തള്ളാറുണ്ടെന്നും ഇതാണ് മത്സ്യങ്ങൾ ചത്ത് പൊങ്ങന്നതിന് കാരണമായതെന്നും നാട്ടുകാർ ആരോപിച്ചു. ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. സംഭവത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.

Related Articles

Latest Articles