Thursday, May 16, 2024
spot_img

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവം; ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി; നേവിക്കെതിരായ അന്വേഷണം കോസ്റ്റൽ പൊലീസിൽ നിന്നും മാറ്റണമെന്നും ആവശ്യം

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. നേവിക്കെതിരായ അന്വേഷണം കോസ്റ്റൽ പൊലീസിൽ നിന്നും മാറ്റണമെന്നും മത്സ്യതൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മത്സ്യതൊഴിലാളി ഐക്യവേദി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഇതിനിടെ, മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തിൽ നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങൾ കൈമാറാൻ നിർദേശം നൽകി പോലീസ്. ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ്‌ ദ്രോണാചാര്യയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് ബാലിസ്റ്റിക് വിദഗ്‍ധയും അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി ഇത് തെളിയിക്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അതിനായിട്ടാണ് വിവരങ്ങൾ കൈമാറാൻ പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടത്.

Related Articles

Latest Articles