തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ രണ്ട് മലയാളികൾ ഉൾപ്പെടുന്ന 56 മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. അതേസമയം, ബോട്ടിന്‍റെ ക്യാപ്റ്റന്‍മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തതായി അറിയിച്ചു. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്. ഇതിൽ 56 പേരെയാണ് വിട്ടയച്ചത്. വേൾഡ് മലയാളി ഫെഡറേഷനാണ് മത്സ്യ തൊഴിലാളികളുടെ മോചനത്തിനായി ഇടപ്പെട്ടത്. ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനായി നിയമനടപടികള്‍ തുടരും. വിട്ടയച്ചവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈകമ്മീഷൻ നടപടി തുടങ്ങി.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് വിഴിഞ്ഞത്ത് നിന്നും പോയ അഞ്ച് മത്സ്യബന്ധന ബോട്ടിലെ 61 തൊഴിലാളികളെയാണ് സീഷെല്‍സ് പൊലീസ് പിടികൂടിയത്.രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും ബാക്കി കന്യാകുമാരി സ്വദേശികളുമാണ് സെയ്‌ഷെല്‍സില്‍ കുടുങ്ങിയത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…