Sunday, June 2, 2024
spot_img

ജൂതപ്പള്ളിയിലെ ഭീകരാക്രമണം; ബന്ദികളെ മോചിപ്പിച്ചു ഭീകരൻ കൊല്ലപ്പെട്ടു; ഭീകരരുടെ ആവശ്യം വേൾഡ് ട്രേഡ് സെന്റർ ആക്രമണക്കേസിൽ തടവിലുള്ള കൊടും ഭീകരവനിതയുടെ മോചനം

അമേരിക്കയിലെ ടെക്‌സസിലെ ജൂതപ്പള്ളിയിൽ തോക്കു ധാരിയായ അക്രമി നാല് പേരെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം ആണ് ഭീകരാക്രമണം നടത്തിയത്.പാക്‌ ഭീകരവനിതയായ ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമം. പത്ത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് ബന്ദികളെ മോചിപ്പിക്കാൻ എഫ് ബി ഐ ഉദ്യോഗസ്ഥർക്ക് സാധിച്ചത്. ഭീകരൻ മാലിക് ഫൈസൽ കൊല്ലപ്പെടുകയും ചെയ്തു.യു എസ്സിലെ ജയിലിൽ 86 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന കൊടും ഭീകരവനിതയാണ് ആഫിയ സിദ്ദിഖി. പാക് ന്യൂറോ സയന്റിസ്റ്റായ ആഫിയ യുടെ വിദ്യാഭ്യാസം യു എസ്സിലായിരുന്നു. പാകിസ്താനി ന്യൂറോ സയന്റിസ്റ്റായ ആഫിയ സിദ്ദിഖി ഭീകരവനിതയാണെന്നാണ് യു.എസ്. പറയുന്നത്. നിലവില്‍ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ് ആഫിയ. ബ്രാന്‍ഡൈസ് സര്‍വകലാശാലയിലെയും മാസച്ചൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും പഠനത്തിന് ശേഷം ന്യൂറോ സയന്റിസ്റ്റായി ജോലി ആരംഭിച്ചു. സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ആഫിയ സിദ്ദിഖി യു.എസ്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണവലയത്തിലാകുന്നത്.

2004-ല്‍ അല്‍ ഖായിദ ഭീകരവാദികളുടെ പട്ടികയില്‍ ആഫിയയും ഇടംപിടിച്ചു. ആ പട്ടികയിലെ ഒരോയൊരു വനിതയും ആഫിയയായിരുന്നു. വരുംമാസങ്ങളില്‍ അല്‍ ഖായിദ വിവിധയിടങ്ങളില്‍ നടത്താന്‍ ലക്ഷ്യമിട്ട ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ആഫിയയുടെ ബന്ധവും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദുമായി ആഫിയക്ക് ബന്ധമുണ്ടെന്നാണ് മറ്റൊരു പ്രധാന ആരോപണം. ഖാലിദിന്റെ പ്രത്യേക ദൂതയായി പ്രവര്‍ത്തിച്ചിരുന്ന ആഫിയ, ഇയാളുടെ സഹോദരപുത്രനായ അമ്മാര്‍ അല്‍-ബലൂച്ചിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. ആഫിയയുടെ ഭര്‍ത്താവായ അമ്മാര്‍ നിലവില്‍ ഗ്വാണ്ടനാമോ ജയിലിലാണ്. സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ പങ്കാളികളായവര്‍ക്ക് പണം കൈമാറിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ആഫിയയും ഭര്‍ത്താവും യു.എസില്‍നിന്ന് പാകിസ്താനിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, താലിബാനെ സഹായിക്കാനായി അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് പോകുകയായിരുന്നു. അവിടെ വച്ചാണ് അൽഖായിദ ഭീകരനുമായുള്ള രണ്ടാം വിവാഹം.’ലേഡി അല്‍ ഖായിദ’ എന്ന പേരിലാണ് ആഫിയ അറിയപ്പെട്ടിരുന്നത്. 2008-ല്‍ അഫ്ഗാനിസ്ഥാനില്‍വെച്ച് പിടിയിലായി. ചില നിര്‍ണായക രേഖകളുമായാണ് ആഫിയയെ പിടികൂടിയത് . ബോംബുനിര്‍മാണത്തെക്കുറിച്ചും ആണവായുധങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ചില കുറിപ്പുകളും യു.എസില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ പട്ടികയും ആഫിയയിൽ നിന്ന് കണ്ടെടുത്തു. എബോള വൈറസിനെ എങ്ങനെ ജൈവായുധമാക്കി മാറ്റാം എന്നതടക്കമുള്ള കുറിപ്പുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. പിടികൂടുന്നതിനിടെ സയനൈഡും യുവതിയുടെ പക്കലുണ്ടായിരുന്നതായാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെയാണ് യു.എസ്. സൈനികരെ ആഫിയ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നത്. അഫ്ഗാനില്‍ പിടിയിലായി ചോദ്യംചെയ്യലിനിടെ യുവതി ഒരു സൈനികനില്‍നിന്ന് തോക്ക് തട്ടിപ്പറിച്ച് വെടിയുതിർത്തു. ഈ കുറ്റത്തിന് 2010-ല്‍ കോടതി ആഫിയയെ 86 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കോടതിയിലെ വാദത്തിനിടെ ആഫിയക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം കേട്ട ആഫിയ തന്നെ ‘താന്‍ ഭ്രാന്തിയല്ലെന്ന്’ കോടതിയില്‍ പറഞ്ഞു. അഭിഭാഷകരുടെ വാദത്തിനോട് യോജിക്കുന്നില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞിരുന്നു.

ഈ കൊടും ഭീകര വനിതയെ മോചിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ടെക്‌സാസിൽ ആളുകളെ ബന്ദിയാക്കി വധിക്കാൻ ശ്രമിച്ചത് പാകിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാനിലെയും ചില ഭീകര സംഘടനകൾ ആഫിയയുടെ മോചനത്തിനായി കാലങ്ങളായി പോരാട്ടം നടത്തുകയാണ്. ആഫിയ രാഷ്ട്രീയ തടവുകാരിയാണെന്നും കെട്ടിച്ചമച്ച തെളിവുകളാണ് അവർക്കെതിരെയുള്ളതെന്നും ഇസ്‌ലാമിക തീവ്രവാദികൾ വാദിക്കുന്നു. ജയിലിൽ കഴിയുന്ന ആഫിയയുടെ മോചനത്തിനായി ഇസ്‌ലാമിക ഭീകരർ ഇതുവരെ നടത്തിയ അക്രമങ്ങളിൽ 57 പേർ മരിച്ചു.

Related Articles

Latest Articles