ആലപ്പുഴ ജില്ലയിലെ മോഷണങ്ങള്‍ക്കു പിന്നില്‍ കുറുവാസംഘമാണെന്ന് പോലീസ് കഴിഞ്ഞ ദിവസം സ്‌ഥിരീകരിചിട്ടുണ്ടായിരുന്നു.മണ്ണഞ്ചേരിയിൽ മോഷണ കേസിൽ കുറുവാ സംഘത്തിൽപ്പെട്ട സന്തോഷ് സെൽവം പോലീസ് പിടിയിലായതിന് പിന്നാലെ കുറുവ സംഘവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട് . കുറുവ സംഘത്തിലുള്ളവർ കുണ്ടന്നൂർ പാലത്തിനടിയിൽ വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഫിറ്റ്നസ്‘ ഉറപ്പിക്കാനായി ഇവ കഠിനമായ രീതിയിലാണ് വ്യായാമം ചെയ്യുന്നതെന്നും , ഈ കാര്യങ്ങളിൽ ഇവർ കണിശക്കാരാണെന്നും പൊലീസ് പറയുന്നു.
അതേസമയം ആഡംബര ജീവിതമാണ് ഇവർ നയിക്കുന്നത് . വിനോദയാത്രകൾക്കും മറ്റും നല്ല രീതിയിൽ പണം ചിലവിടാറുണ്ട്.കേരളത്തിൽ കടത്തിണ്ണയിലും മറ്റും കിടന്നുറങ്ങുമെങ്കിലും തമിഴ്നാട്ടിൽ വലിയ വീടുകളും സ്വത്തുക്കളുമാണ് ഇവർക്കുള്ളത് .മാത്രമല്ല മോഷ്ടിക്കാൻ കയറുമ്പോൾ എതിർക്കുന്നവരെ വേണ്ടിവന്നാൽ ആക്രമിക്കാനും ഏതു സാഹചര്യത്തിലും പിടിക്കപ്പെടാതെ കടന്നുകളയാനും ഇവർ പരിശീലനം നേടുന്നുണ്ടെന്നാണു വിവരം.കുറുവാ സംഘത്തിൽപ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.മോഷ്ടാക്കളുടെ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

