Monday, October 5, 2026

അഞ്ച് സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്; നവംബറില്‍ തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന്

ദില്ലി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലങ്കാന, മിസോറം, ഛത്തീസ്ഗഢ്, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. നവംബർ എഴിനും 17നും ഛത്തീസ് ഗഢിൽ വോട്ടെടുപ്പ്. രണ്ടുഘട്ടമായി. മദ്ധ്യപ്രദേശിൽ നവംബർ 17നും നടക്കും. തെലങ്കാനയിൽ നവംബർ 30നും രാജസ്ഥാനിൽ നവംബർ 23നാണ് വോട്ടെടുപ്പ്.

ഡിസംബർ മൂന്നിന് ഫലം പുറത്തുവരും. മദ്ധ്യപ്രദേശ്- 230, രാജസ്ഥാന്‍-200, തെലങ്കാന-119, ഛത്തീസ്ഗഢ്-90, മിസോറം-40 എന്നീ നിയമസഭ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലുമായി 8.2 കോടി പുരുഷ വോട്ടര്‍മാരും 7.8 കോടി വനിത വോട്ടര്‍മാരും 60.2 ലക്ഷം കന്നി വോട്ടര്‍മാരുമാണ് ഇത്തവണ സമ്മദിദാന അവകാശം വിനിയോഗിക്കുന്നത്. 1.77 പോളിംഗ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക.

Related Articles

Latest Articles