Thursday, May 16, 2024
spot_img

വനിതകൾക്ക് സൈന്യത്തിൽ കൂടുതൽ അവസരങ്ങൾ; നിർണ്ണായക തീരുമാനവുമായി കരസേന

ദില്ലി : സൈന്യത്തിലെ സാധാരണ പദവികളിലേക്ക് വനിതകളെ ക്ഷണിച്ച്‌ കരസേന. 100 സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (വിമണ്‍ മിലിട്ടറി പോലീസ്) യിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് കരസേന വ്യാഴാഴ്ച വിജ്ഞാപനമിറക്കി. ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 8 വരെ അപേക്ഷിക്കാം.

പതിനേഴര വയസ്സു മുതല്‍ 21 വയസ്സുവരെയാണ് അപേക്ഷകരുടെ പ്രായപരിധി. യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ പ്രായത്തില്‍ ഇളവ് ലഭിക്കും. റിക്രൂട്ട്‌മെന്റ് റാലിക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഇമെയില്‍ ആയി അയക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ ജില്ലകളില്‍ തന്നെ റാലികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കും.

പൊതു പ്രവേശന പരീക്ഷയിലൂടെയാണ് എഴുത്തുപരീക്ഷ നടത്തുക.എഴുത്തുപരീക്ഷയുടെ ഫലം വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരായവരേയും ഗര്‍ഭിണിയാണെന്ന് കണ്ടെത്തുന്നവരേയും അയോഗ്യരാക്കും. ശരീരത്തില്‍ സ്ഥിരമായ ടാറ്റൂ പതിപ്പിച്ചവര്‍ക്കും അയോഗ്യത നേരിടേണ്ടിവരും.

Related Articles

Latest Articles