Wednesday, September 23, 2026

സിദ്ധു മൂസ്വാല കേസ്: കൊലപാതകത്തിന് ശേഷം കൊലയാളികൾ മുന്ദ്ര തുറമുഖത്ത് ‘ആഘോഷിച്ചു’,; ദൃശ്യങ്ങൾ പുറത്ത്

 

 

ദില്ലി : ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കൊലയാളികൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം ഇന്ന് പുറത്തു വന്നു . പ്രിയവ്രത്, അങ്കിത് സെർസ, കാശിഷ് ​​എന്നിവരുൾപ്പെടെ 6 ഷൂട്ടർമാർ മൂസ്വാലയുടെ കൊലപാതകം “ആഘോഷിക്കുകയായിരുന്നു”. കൊലപാതകം നടന്നയുടൻ കാറിനുള്ളിൽ ആയുധങ്ങൾ ചൂണ്ടിക്കാണിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട് . അവരെടുത്ത ഫോട്ടോ ഗുണ്ടാസംഘങ്ങളായ ഗോൾഡി ബ്രാറിനും ലോറൻസ് ബിഷ്‌ണോയിയ്ക്കും അയച്ചുകൊടുത്തുവെന്നാണ് റിപ്പോർട്ട് .

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിദ്ധു മൂസ്വാല മെയ് 29 ന് ജവഹർ കെ ഗ്രാമത്തിൽ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചത് . കൊലപാതകത്തിന് തോട്ട് മുമ്പുള്ള ദിവസം 423 മറ്റ് വിഐപികൾക്കൊപ്പം എ എ പി സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ കുറച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ആം ആദ്മി പാർട്ടി നിരവധി വിമർശനങ്ങൾക്ക് വിധേയരായി. അക്രമികൾക്കെതിരെ ഐപിസി സെക്ഷൻ 120 ബി, 148, 149, 302, 307, 341, 427, ആയുധ നിയമത്തിലെ 25, 27 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Related Articles

Latest Articles