Wednesday, November 25, 2026

ദുരന്തനിവാരണരംഗത്തെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ പരാജയം തുറന്ന് പറഞ്ഞ ചെറിയാന്‍ ഫിലിപ്പിനെ അഭിനന്ദിച്ച് വി മുരളീധരന്‍;”നെതര്‍ലന്‍സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും കേരളത്തിലെ ഭരണ നേതൃത്വം പഠിച്ചിട്ടില്ല”

സംസ്ഥാന സര്‍ക്കാറിന്റെ ദുരന്തനിവാരണ രംഗത്തെ വീഴ്ചകള്‍ തുറന്ന് കാട്ടിയ ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.പരിസ്ഥിതി-കര്‍ഷക സ്‌നേഹത്തിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്ന സിപിഐ സഖാക്കള്‍ക്ക് ഇല്ലാത്ത ആര്‍ജവമാണ് ചെറിയാന്‍ കാട്ടിയത്.രാജാവ് നഗ്നനാണെന്ന് ചെറിയാന്‍ തുറന്നടിച്ചെന്നും വി മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനസര്‍ക്കാറിന്റെ ദുരന്തനിവാരണത്തിലെ വീഴ്ചകളില്‍ മൗനം പാലിക്കുന്ന ബുദ്ധിജീവികളെന്ന് വിളിക്കപ്പെടുന്നവരേയും വി.മുരളീധരന്‍ വിമര്‍ശിച്ചു.ഉത്തരേന്ത്യന്‍ പ്രളയക്കെടുതിയില്‍ വേദനിക്കുന്ന ബുദ്ധിജീവി സമൂഹം കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്.നെതര്‍ലന്‍ഡ്‌സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്.അല്ലെങ്കില്‍ വര്‍ഷാവര്‍ഷം പാവപ്പെട്ട മലയോരജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചുമൂടുന്നത് കണേണ്ടിവരില്ലായിരുന്നു.യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റികറങ്ങിയാല്‍ യൂറോപ്യന്‍ മാതൃക നടപ്പാക്കാന്‍ ആവില്ലെന്നും വി.മുരളീധര്ന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു

Related Articles

Latest Articles