Monday, January 5, 2026

കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തി; യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: ലഗേജില്‍ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. അമേരിക്കന്‍ പൗരനെയാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ഗ്രാം കഞ്ചാവും രണ്ട് ബോട്ടില്‍ മദ്യവുമാണ് ഇയാളുടെ ലഗേജില്‍ ഉണ്ടായിരുന്നത്.

വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നിയതോടെ ഇയാളുടെ ലഗേജ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രണ്ട് ബാഗേജുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. പരിശോധന നടത്തിയപ്പോള്‍ മദ്യക്കുപ്പികളും കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Related Articles

Latest Articles