കണ്ണൂർ: കണ്ണൂരിൽ വൻ കറൻസിവേട്ട (Foreign Money Seized). കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. 48 ലക്ഷത്തിലധികം രൂപയുടെ കറൻസികളാണ് പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ ഒമർ ഫവാസിന്റെ കൈയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഗൾഫിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും വിദേശ കറൻസി പിടികൂടുന്നത്.
അതേസമയം വിമാനത്താവളത്തിലെ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് കറൻസി പിടികൂടിയത്. പുതുവർഷം ആരംഭിച്ചതിന് ശേഷം നാല് കോടിയിലേറെ വിലവരുന്ന സ്വർണക്കടത്താണ് വിമാനത്താവളത്തിൽ നിന്നും ഇതുവരെയായി പിടികൂടിയത്. ഇതിനുപിന്നാലെ സംസ്ഥാനത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

