Sunday, May 19, 2024
spot_img

നുഴഞ്ഞുകയറ്റശ്രമം തകർത്ത് സിഐഎസ്എഫ്; മുംബൈ വിമാനത്താവളത്തിൽ പിൻവാതിൽ വഴി അകത്ത് കടക്കാൻ ശ്രമിച്ച ആൾ പിടിയിൽ; ഭീകരനെന്ന് സംശയം

മുംബൈ: മുംബൈയിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത് സിഐഎസ്എഫ്(CISF foils infiltration attempt at Mumbai airport). വിമാനത്താവളത്തിൽ പിൻവാതിൽ വഴി അകത്ത് കടക്കാൻ ശ്രമിച്ച ആളെയാണ് സിഐഎസ്എഫ് പിടികൂടിയത്. മുളളുവേലിയും ബാരിക്കേഡും മറികടന്നാണ് ഇയാൾ വിമാനത്താവള പ്രദേശത്ത് പ്രവേശിച്ചതെന്നും കൂടുതൽ കാര്യങ്ങൾ അറിയാൻ ചോദ്യം ചെയ്തു വരികയാണെന്നും സിഐഎസ്എഫ് വ്യക്തമാക്കി. എന്തെങ്കിലും ഭീകരസംഘടനയുമായി ബന്ധമുള്ള ആളാണോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.

അതേസമയം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ 27 ാം നമ്പർ ഗേറ്റ് വഴിയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. റൺവേയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം.
പട്രോളിംഗ് നടത്തുകയായിരുന്ന സിഐഎസ്എഫ് സംഘമാണ് ഇയാളെ പിടികൂടിയത്. സഹർ എയർപോർട്ട് പോലീസ് സ്‌റ്റേഷനിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സാന്നിദ്ധ്യത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഇതോടെ വിമാനത്താവളത്തിലും സമീപ മേഖലകളിലും ജാഗ്രത കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles