Wednesday, May 15, 2024
spot_img

ട്രെയിനിന് അകത്ത് ആൾ കയറിയെന്ന് വ്യക്തം;കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി,മണം പിടിച്ച് പൊലീസ് നായ എത്തിയത് സമീപത്തെ കുറ്റിക്കാട്ടിലേക്ക്, ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു

കണ്ണൂർ: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു.പരിശോധനയെത്തുടർന്ന് പോലീസ് നായ സമീപത്തെ കുറ്റികാട്ടിലേക്കാണ് എത്തിയത്.പരിശോധനയിൽ കല്ല് കണ്ടെത്തിയിട്ടുണ്ട്.ട്രെയിനിനകത്ത് ആൾ കയറിയിട്ടുണ്ടെന്ന് ഫോറൻസിക് സംഘം വ്യക്തമാക്കീട്ടുണ്ട്.ആസൂത്രിതമായി തീവെച്ചതാണ് എന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം.കൂടുതൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മറ്റ് വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് അന്വേഷണസംഘം വ്യക്തമാക്കീട്ടുണ്ട്.

കേസ് എൻ ഐ എ അന്വേഷിക്കും.എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം തന്നെ പ്രാഥമിക പരിശോധന നടത്തുമെന്നാണ് വിവരം. ഇന്നലെ സംസ്ഥാനത്ത് നിരോധിത സംഘടനയായ പി എഫ് ഐ കേന്ദ്രങ്ങളിൽ നടന്ന റെയ്‌ഡിന്‌ പിന്നാലെയാണ് ഇന്ന് പുലർച്ചെ ട്രെയിനിൽ തീവയ്ക്കുന്നത്.റെയ്ഡിനെതിരായ വെല്ലുവിളി ആണോ തീവെപ്പ് എന്നും എൻ ഐ എ സംശയിക്കുന്നുണ്ട്.ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്

Related Articles

Latest Articles