Monday, September 21, 2026

കാട്ടാനയെ വെടിവെക്കാനുള്ള ഉത്തരവ് വൈകി; ചീഫ് ലൈഫ് വാർഡനോട് വിശദീകരണം തേടി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് :ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതിൽ ചീഫ് ലൈഫ് വാർഡനോട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥർ ഇത്തരം നിലപാട് എടുക്കുന്നത് ശരിയല്ല. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ബത്തേരിയിൽ കാട്ടാന ഇറങ്ങിയ സംഭവം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം കാണിക്കൽ നോട്ടീസ് സർക്കാർ നൽകിയിരുന്നു.

ആനയെ അടിയന്തരമായി മയക്കുവെടിവെച്ച് പിടികൂടാൻ മന്ത്രി നിർദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ. ഉത്തരവ് ഇറങ്ങാൻ വൈകിയതിൽ ഇന്നലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Related Articles

Latest Articles