കൊച്ചി : രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ് ആർഎസ്എസ് എന്ന്
മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസ് രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പ്രതികരിച്ചു.
“കേരളത്തിലെ ജനങ്ങള്‍ ആര്‍എസ്എസിന് എതിരല്ല. ആര്‍എസ്എസ് സ്വര്‍ണ്ണക്കടത്തിലോ ലഹരിമരുന്നു കടത്തലിലോ ഏര്‍പ്പെടുന്നില്ല. കേരളത്തില്‍ ധാരാളമായി കേള്‍ക്കുന്ന സാമ്പത്തിക തട്ടിപ്പുകളിലും അവര്‍ ഉള്‍പ്പെടുന്നില്ല. രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ആര്‍എസ്എസിന്റെ ഏക ലക്ഷ്യം. ആര്‍എസ്എസ് ഒരു മതസംഘടനയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക്, താന്‍ ഒരു ഉദാഹരണമാണ്. സെന്റ് മേരീസ് സ്‌കൂളിലും തുടര്‍ന്ന് സെന്റ് ജോർജ് കോളേജിലും പഠിക്കുകയും ക്രിസ്തുമതം അനുഷ്ഠിക്കുകയും ചെയ്തിരുന്ന താന്‍, ഇന്ന് ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തിലെ ഒരു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുന്നു. ആര്‍എസ്എസ് ഒരു ഹിന്ദു മത സംഘടനയാണെന്ന് കേരളത്തില്‍ എങ്ങനെയാണ് ആര്‍ക്കെങ്കിലും പറയാനാവുക? ആര്‍എസ്എസ് എല്ലാവരെയും സ്വാഗതം ചെയ്യുന്നു, അതുകൊണ്ടാണ് താനും ആര്‍എസ്എസില്‍ ചേര്‍ന്നത്”- ജേക്കബ് തോമസ് പറഞ്ഞു.
ഇന്നലെ അദ്ദേഹം ആര്‍എസ്എസിന്റെ പൂര്‍ണസമയ പ്രചാരക് ആയി മാറിയിരുന്നു.

