Sunday, October 25, 2026

ചൈനയില്‍ സ്വകാര്യ ട്രെയ്നിങ് കരാറുകളിൽ ഏർപ്പെട്ട് മുൻ ജര്‍മന്‍ വ്യോമസേനാ പൈലറ്റുമാർ; സൈനിക രഹസ്യങ്ങൾ ചൈന കൈക്കലാക്കുമോ എന്ന പേടിയിൽ ജർമ്മനി

ബര്‍ലിന്‍ : ജര്‍മന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച പൈലറ്റുമാർ ചൈനയിൽ വിദഗ്ധ സേവനത്തിൽ ഏർപ്പെടുന്നതിൽ നെഞ്ചിടിച്ച് ജർമ്മനി. ജര്‍മന്‍ സൈന്യവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ഇവരിലൂടെ ചൈന കൈക്കലാക്കുമോ എന്നാണ് ജർമ്മനി ഭയപ്പെടുന്നത്. വ്യോമസേനയിൽ നിന്നും വിരമിച്ച പൈലറ്റുമാർ ചൈനയിൽ സേവനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസ് ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു.

ചൈനയില്‍ സ്വകാര്യ ട്രെയ്നിങ് കരാറുകളിൽ ഏർപ്പെട്ടാണ് ജര്‍മനിയുടെ മുന്‍ വൈമാനികര്‍ അങ്ങോട്ടു പോകുന്നത്. ഇതു നിര്‍ത്തണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് പിസ്റേറാറിയസ്. സിംഗപ്പൂരില്‍ ഉന്നതതല പ്രതിരോധ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വേളയിലായിരുന്നു പിസ്റേറാറിയസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ചൈനയുമായി ഗണ്യമായ തോതില്‍ സാമ്പത്തിക സഹകരണം ജര്‍മനിക്കുണ്ട്. എന്നാൽ ഇത് പുനഃ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അമേരിക്കയുടെ നിര്‍ബന്ധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജർമ്മനിയുടെ പുതിയ നീക്കം.

Related Articles

Latest Articles