Monday, May 20, 2024
spot_img

ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു; ആബെയുടെ നില ഗുരുതരം; ആക്രമണം പൊതുപരിപാടിയിൽ പ്രസംഗിക്കവെ; ഒരാൾ കസ്റ്റഡിയിൽ

ടോക്കിയോ: വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില അതീവഗുരുതരം. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്. ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റ ആബേ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലാണ്.

ഷിൻസോയുടെ നെഞ്ചിലാണ് വെടിയേറ്റതെന്നാണ് വിവരം. പ്രസംഗവേദിയിൽ നിൽക്കുകയായിരുന്ന ആബേയുടെ പിന്നിൽ നിന്നാണ് അക്രമി വെടിയുതിർത്തത്. രണ്ടുതവണ അക്രമി വെടിവെച്ചുവെന്നും അദ്ദേഹത്തെ ചോരവാർന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് റിപ്പോർട്ട്. പരിക്ക് ഗുരുതരമാണെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles