Tuesday, November 3, 2026

മുൻ നേപ്പാൾ രാജാവ് അയോദ്ധ്യയിൽ; കുടുംബത്തോടൊപ്പം രാമ ജന്മഭൂമി സന്ദർശിച്ചു

അയോദ്ധ്യ: രാമ ജന്മഭൂമിയായ അയോദ്ധ്യ സന്ദർശിച്ച് മുൻ നേപ്പാൾ രാജാവ് ജ്ഞാനേന്ദ്ര ബിർ ബിക്രം ഷാ. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് ജ്ഞാനേന്ദ്ര ബിർ ബിക്രം ഷാ രാമ ജന്മഭൂമി സന്ദർശിച്ചത്. ഉത്തർപ്രദേശ് പര്യടനത്തിനിടെ അയോദ്ധ്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സന്ദർശനം നടത്തിയത്.

അയോദ്ധ്യയിൽ എത്തിയ അദ്ദേഹം രാമക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുകയും, ഹനുമാൻഗർഹി ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. കൂടാതെ, ‘റാം കി പൈഡിൽ’ നദിയുടെ തീരവും സന്ദർശിച്ചു. സംസ്ഥാന അതിഥിയായാണ് ജ്ഞാനേന്ദ്ര ബിർ ബിക്രം ഷാ കുടുംബത്തോടൊപ്പം അയോദ്ധ്യയിൽ എത്തിയത്. ക്ഷേത്ര സന്ദർശന വേളയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

Related Articles

Latest Articles